കേരള സംസ്ഥാന ബാംബൂ മിഷൻ കേരളത്തിലെ മുള മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല പ്രവർത്തകർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നു

കേരള സംസ്ഥാന ബാംബൂ മിഷൻ കേരളത്തിലെ മുള മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല പ്രവർത്തകർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നു. മുള, ഈറ്റ എന്നിവ ഉപയോഗിച്ച് കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംസ്ഥാന ബാംബൂ മിഷൻ മുഖേന മുള കരകൗശല പ്രവർത്തകർക്ക് അനുവദിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും കേരള ബാംബൂ ഫെസ്റ്റ് ഉൾപ്പടെയുള്ള ബാംബൂ മിഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിനും ഈ രജിസ്ട്രേഷൻ ആവശ്യമുണ്ട്.

കേരള സംസ്ഥാന ബാംബൂ മിഷൻ വെബ്സൈറ്റ് ആയ www.keralabamboomission.org വഴി കേരളത്തിൽ നിന്നുള്ള കരകൗശല പ്രവർത്തകർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. താഴെ പറയുന്ന ഡോക്യൂമെന്റുകൾ (പരമാവധി സൈസ് 2 MB) ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

  1. പാസ്പോർട്ട് സൈസ്സ് ഫോട്ടോ
  2. ആധാർ കാർഡ്
  3. ബാങ്ക് പാസ് ബുക്ക് / ചെക്ക് ലീഫ് (പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ വ്യക്തമായി കാണുന്നത്)
  4. സ്വന്തമായി നിർമ്മിച്ച കരകൗശല ഉല്പ്പന്നങ്ങളുടെ ഫോട്ടോ (പരമാവധി 5 എണ്ണം)
  5. രജിസ്റ്റർ ചെയ്യുന്ന ആളുടെ ഒപ്പ്
കൂടാതെ DCH കരകൗശല തിരിച്ചറിയൽ കാർഡ്, കേന്ദ്ര സംസ്ഥാന സർക്കാർ ഏജനസികൾ നേരിട്ട് സംഘടിപ്പിച്ച മുള കരകൗശല പരിശീലന പരിപാടികളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റുകൾ (പരമാവധി 3 ഏണ്ണം), ദേശീയ / സംസ്ഥാന / ജില്ലാ തലത്തിൽ മുള കരകൗശല ഉൽപ്പന്നങ്ങൾക്ക് ലഭിച്ച അവാർഡുകൾ (പരമാവധി 3 എണ്ണം) എന്നിവ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുക.

ലഭിച്ച അപേക്ഷകൾ പരിശോധിച്ച ശേഷം അർഹരായവർക്ക് ബാംബൂ മിഷൻ മുള കരകൗശല തിരിച്ചറിയൽ കാർഡ് അനുവദിക്കും. ആവശ്യമായ മുള കരകൗശല ഉല്പ്പന്ന നിർമ്മാണ പരിശീലന സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവർക്കായി ബാംബൂ മിഷൻ സ്കിൽ ടെസ്റ്റ് സംഘടിപ്പിക്കുന്നതാണ്.

കഴിവതും ഓൺലൈൻ വഴി തന്നെ റജിസ്റ്റർ ചെയ്യുക. അസൗകര്യം ഉള്ളവർക്ക് അതാത് ജില്ലാ വ്യവസായ കേന്ദ്രം വഴിയോ ബാംബൂ മിഷൻ വെബ്സൈറ്റ് വഴിയോ അപേക്ഷ ഫോമുകൾ ലഭ്യമാക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ എല്ലാ രേഖകളും സഹിതം ബാംബൂ മിഷനിലേക്ക് അയച്ചുതരിക. അപൂർണവും അവ്യക്തമായതും ആവശ്യമായ രേഖകൾ ഇല്ലാത്തതും ആയ അപേക്ഷകൾ നിരസിക്കുന്നതാണ്.

Link: https://keralabamboomission.org/index.php/artisan-registration

Published on: Wednesday, July 24, 2024