കെ.എഫ്.ആർ.ഐയിൽ മുള പ്രജനനം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാന്റേഷൻ പരിശീലന പരിപാടികൾക്ക് രജിസ്‌റ്റര്‍ ചെയ്യാം.
ബാംബൂ ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് (ബി ടി എസ് ജി) -കെ. എഫ്. ആർ. ഐ ൽ മുള പ്രജനനം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാന്റേഷൻ തുടങ്ങിയ വൈവിധ്യങ്ങളായ പരിശീലന പരിപാടികൾ കേരള സംസ്ഥാന ബാംബൂ മിഷന്റെ ധനസഹായത്തോടെ 2023-2024 വർഷങ്ങളിൽ നടക്കുന്നതാണ്.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ പരിശീലന പരിപാടിയിലേക്ക് ഇപ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മുളയുടെ നഴ്സറി, പ്ലാന്റേഷൻ, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫർണിച്ചർ നിർമ്മാണം തുടങ്ങിയ മേഖലയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. പ്രവേശനം, ഭക്ഷണം, താമസ സൗകര്യം എന്നിവ തികച്ചും സൗജന്യമാണ്.
തൃശ്ശൂരിലെ പീച്ചി ക്യാമ്പസ്സിലും, വേലുപ്പാടം ഫീൽഡ് സ്റ്റേഷനിലും ആയിരിക്കും പ്രോഗ്രാമുകൾ നടക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ ക്‌ളാസ്സുകൾ, ഫീൽഡ് സെഷനുകൾ തുടങ്ങിയവ അടങ്ങിയതാണ് ഈ ട്രെയിനിങ് പ്രോഗ്രാമുകൾ.
തൽപരരായ അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കാണ് പരിശീലനം നൽകുക. മുളയുമായി ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ ഏത് പരിശീലനപരിപാടിയിലാണോ താല്പര്യമുള്ളതു അതിന്റെ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകുകയോ അല്ലെങ്കിൽ ഡൌൺലോഡ് ചെയ്ത് കാണുന്ന അഡ്രസ്സിൽ അയക്കുകയോ ചെയ്യേണ്ടതാണ്
- മുള - കരകൗശല പരിശീലന പരിപാടി:ഇവിടെ ക്ലിക്ക് ചെയ്യുക.
- മുള പ്രജനന പരിശീലന പരിപാടി: ഇവിടെ ക്ലിക്ക് ചെയ്യുക.
- മുള - പ്ലാന്റേഷൻ പരിശീലന പരിപാടി: ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റ് വിശദവിവരങ്ങൾക്കു ബന്ധപ്പെടുക
-
ഡോ.എ.വി. രഘു
പ്രിൻസിപ്പൽ സയന്റിസ്റ്റ് & ട്രൈനിങ്ങ് ഹെഡ് ,
എക്സ്റ്റൻഷൻ & ട്രെയിനിങ് ഡിവിഷൻ, കേരള വന ഗവേഷണ സ്ഥാപനം
പീച്ചി പോസ്റ്റ് , തൃശ്ശൂർ 680653
ഫോൺ : 0487 2690336
ഇമെയിൽ : training@kfri.org
Published on: Monday, July 31, 2023
Notifications
- കെ.എഫ്.ആർ.ഐയിൽ മുള പ്രജനനം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്ലാന്റേഷൻ പരിശീലന പരിപാടികൾക്ക് രജിസ്‌റ്റര്‍ ചെയ്യാം.
- Training program at KFRI with a focus on bamboo propagation, plantation and handicraft making.
- International Standard Organization (ISO) published a key new standard on engineered bamboo structures
- Amendment in the import policy of “Agarbatti” & other odoriferous preparations
- State-wise status of Felling, Transit and Royalty regime in respect of bamboo
- Royalty on home grown bamboo and transit permit on finished bamboo products.
- Guidelines for Felling and Transit Regulations for Tree Species Grown on Non-Forest/Private Lands.